Along the Way
Tuesday 31 May 2011
എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു
എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു;
എന്റെ കുഞ്ഞിനെ പുണരുമ്പോള്‍
അവന്‍ മണക്കുന്നതു സോപ്പിന്‍ സുഗന്ധമല്ല.
എല്ലാ മനുഷ്യരും സമാധാനം മണക്കുന്ന കുഞ്ഞുങ്ങളാണ്.
(ഈ നാട്ടിലെങ്ങും ഇനിയും തിരിയുന്ന
ഒരു തിരിക്കല്ല് പോലും അവശേഷിച്ചിട്ടില്ല).
ഓ ! തുന്നിച്ചേര്‍ക്കാനാവാത്തവിധം പിഞ്ചിയ തുണിപോല്
ചിന്നഭിന്നമായ നാടേ....!
ഹോ കഠിനം, മഖ്പെല ഗുഹകളിലെ ഏകാകികളായ പിതാക്കന്മാരെ...
സന്താന രഹിതമായ നിശബ്ദത!!!
എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു.
ദൈവത്തിന് ഞങ്ങള്‍ക്ക് നല്കാനാവാത്തത്
അമ്മയുടെ ഉദരം അവന് കൊടുത്തു.
(Yehuda Amichai)
മഖ്പെല: അബ്രാഹമടക്കമുള്ള ഇസ്രയേലിന്റെ പിതാക്കന്മാരെ സംസ്ക്കരിച്ചിരിക്കുന്ന ഹെബ്രോനിലെ ഒരിടം.

Subscribe to:
Posts (Atom)