Tuesday, 31 May 2011

Red Chillies




Palestinian Market View

എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു

എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു;

എന്റെ കുഞ്ഞിനെ പുണരുമ്പോള്‍

അവന്‍ മണക്കുന്നതു സോപ്പിന്‍ സുഗന്ധമല്ല.



എല്ലാ മനുഷ്യരും സമാധാനം മണക്കുന്ന കുഞ്ഞുങ്ങളാണ്.

(ഈ നാട്ടിലെങ്ങും ഇനിയും തിരിയുന്ന

ഒരു തിരിക്കല്ല് പോലും അവശേഷിച്ചിട്ടില്ല).



ഓ ! തുന്നിച്ചേര്‍ക്കാനാവാത്തവിധം പിഞ്ചിയ തുണിപോല്

ചിന്നഭിന്നമായ നാടേ....!

ഹോ കഠിനം, മഖ്പെല ഗുഹകളിലെ ഏകാകികളായ പിതാക്കന്മാരെ...

സന്താന രഹിതമായ നിശബ്ദത!!!



എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു.

ദൈവത്തിന് ഞങ്ങള്‍ക്ക് നല്കാനാവാത്തത്

അമ്മയുടെ ഉദരം അവന് കൊടുത്തു.



(Yehuda Amichai)



മഖ്പെല: അബ്രാഹമടക്കമുള്ള ഇസ്രയേലിന്റെ പിതാക്കന്മാരെ സംസ്ക്കരിച്ചിരിക്കുന്ന ഹെബ്രോനിലെ ഒരിടം.

Monday, 30 May 2011

എന്റെ കാലത്തിന്റെ നശ്വര കവിത



ഹിബ്രു രചനകളും അറബിരചനകളും കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്‌ പോകുന്നു.
ലത്തിന്‍ രചനകള്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ടും.
ഭാഷകള്‍ പൂച്ചകളെപ്പോലെയാണ്
അവയുടെ രോമങ്ങളെ എതിര്‍ദിശയില്‍ തടവരുത്.
‍മേഘങ്ങള്‍ കടലില്‍ നിന്നുയരുന്നു, ചുടുകാറ്റ് മരുവില്‍നിന്നും.
മരങ്ങള്‍ കാറ്റില്‍ വളഞ്ഞാടുന്നു,
നാലുദിക്കുകളില്‍ നിന്നുള്ള കാറ്റിലും കല്ലുകള്‍ പറക്കുന്നു
അവ എല്ലാ ദിക്കുകളിലേക്കും പറക്കുന്നു.
അവര്‍ കല്ലെറിയുന്നു -
ഇക്കര അക്കരയെയെറിയുന്നു, അക്കര ഇക്കരയേയും.
പക്ഷെ, കരയെന്നും കരയില്‍ തന്നെ തിരിച്ചെത്തുന്നു.
അവര്‍ കല്ലെറിയുന്നു-
അതിനെ ഉപേക്ഷിക്കാനെന്നവണ്ണം
അതിന്റെ കല്ലുകളെ, മണ്ണിനെ;
എന്നാല്‍ ഒരുനാളും നിനക്ക് കരയെ വിട്ടുപേക്ഷിക്കാനാവില്ല.
അവര്‍ കല്ലെറിയുന്നു; എന്നെ കല്ലെറിയുന്നു
1936-ല്‍, 1938-ല്‍, 1948-ല്‍, 1988-ല്‍.
സെമറ്റിക്കുകള് സെമറ്റിക്കുകളെ ‍ എറിയുന്നു, ആന്റി - സെമറ്റിക്കുകള് ആന്റി - സെമറ്റിക്കുകളേയും.
ദുഷ്ടര്‍ കല്ലെറിയുന്നു; നീതിമാന്മാരും കല്ലെറിയുന്നു,
പാപികള്‍ കല്ലെറിയുന്നു; പ്രലോഭകരും കല്ലെറിയുന്നു,
ഭൌമശാസ്ത്രജ്ഞര്‍ കല്ലെറിയുന്നു; ദൈവശാസ്ത്രജ്ഞര്‍ കല്ലെറിയുന്നു,
പുരാവസ്തു ഗവേഷകര്‍ കല്ലെറിയുന്നു; സാമുഹ്യദ്രോഹികള്‍ കല്ലെറിയുന്നു,
വൃക്കകള്‍ കല്ലെറിയുന്നു; പിത്താശയം കല്ലെറിയുന്നു.
തല കല്ലാവുന്നു, നെറ്റിത്തടം കല്ലാവുന്നു, ഹൃദയം കല്ലാവുന്നു;
അലറുന്ന വായ് പോലുള്ള കല്ലുകള്‍
കണ്ണടകള്‍ പോലെ കണ്‍കുഴികള്‍ക്ക് ഇണങ്ങുന്ന കല്ലുകള്‍.
ഭുതകാലം ഭാവിയെ കല്ലെറിയുന്നു.... അവയെല്ലാം ഒരുമിച്ച് വര്‍ത്തമാനകാലത്തില്‍ വിഴുന്നു.
കരയുന്ന കല്ലുകള്‍, ചിരിക്കുന്ന പൊടികല്ലുകള്‍.
വേദഗ്രന്ഥത്തിലെ ദൈവം പോലും കല്ലെറിഞ്ഞു,
അവനെറിഞ്ഞ ഉറിം തുംമിം നീതിയുടെ മാര്‍ച്ചട്ടയിലാണ് ഉടക്കിയത്
ഹേറോദും കല്ലെറിഞ്ഞു, ഉരിത്തിരിഞ്ഞതാകട്ടെ ഒരു ദേവാലയവും.
ഓ ! കല്ലുപോലെ കടുത്ത സങ്കട കവിതയെ....
ഓ ! കല്ലുകളുടെ പുറത്ത് എറിയപ്പെട്ട കവിതയെ....
ഓ ! എറിയപ്പെട്ട കല്ലുകളുടെ കവിതയെ....
ഈ മണ്ണില്‍ എവിടെയെങ്കിലും ഒരു കല്ലുണ്ടാകുമോ-
ഒരിക്കലും എറിയപ്പെടാത്ത ഒന്ന്?
ഒരിക്കലും പണിയുകയും മറച്ചിടപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മൂടപ്പെടുകയും അനാവരണം ചെയ്യപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മതിലില്‍ നിന്ന് വിലപിക്കുകയും, പണിക്കാര്‍ ‍ഉപേക്ഷിച്ചുകളയുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും കുഴിമാടങ്ങളെ അടക്കാത്തതും, പ്രണയിനികളുടെ അടിയില്‍ കിടക്കാത്തതുമായ ഒന്ന്?
ഒരിക്കലും മൂലക്കല്ലായി മാറാത്ത ഒന്ന്?
ദയവായി ഇനിമേല്‍ കല്ലുകള്‍ എറിയാതിരിക്കു-
നിങ്ങള്‍ നാടിനെയാണ് നീക്കം ചെയ്യുന്നത്
വിശുദ്ധവും, സമഗ്രഹവും, അതിര്‍വരമ്പുകളില്ലാത്തതുമായ നാടിനെ.
നിങ്ങള്‍ അതിനെ കടലില്‍ എറിയുന്നു
കടലിനാകട്ടെ അതു വേണ്ടതാനും
കടല്‍ പറയുന്നു: "എന്നില്‍ വേണ്ട".
ദയവായി കൊച്ചുകല്ലുകള്‍ എറിയൂ-
ഒച്ചിന്‍ തോടുകളും ചരലുകളും,
മിഗ്ദല്‍ സെദെക്കിന്റെ കല്‍മടകളില്‍ നിന്നും നീതിയോ അനീതിയോ;
മാര്‍ദ്ദവമുള്ള കല്ലുകള്‍ എറിയു, മധുരമുള്ള മണ്‍കട്ടകള്‍ എറിയു,
ചുണ്ണാമ്പ്കല്ലുകള്‍ എറിയു, കളിമണ്ണ് എറിയു,
കടല്‍ത്തിരത്തെ മണല്‍‍ത്തരികള്‍ എറിയു,
മരുഭുമിയിലെ പൂഴി എറിയു, തുരുമ്പ് എറിയു,
മണ്ണ് എറിയു, കാറ്റ് എറിയു,
വായു എറിയു, ശുന്യതയെറിയു,
നിങ്ങളുടെ കരങ്ങള്‍ മടുക്കുവോളം ...
യുദ്ധങ്ങള്‍ മടുക്കുവോളം...
സമാധാനം മടുക്കുവോളം... അങ്ങനെ സമാധാനമാകുവോളം!

(Yehuda Amichai)

Notes:
* Urim and Tumim: In the Hebrew bible (Old Testament) it is a means used by the High priests/men of God to know the will of Yahweh. Urim and Tumim were twelve precious stones assosicated with the vestaments of high priest which were casted in important matters of Justice to discern divine Judgment.
* Migdal Tsedek: is an old historical site in Israel. On the southeastern edge of Rosh HaAyin is Migdal Tsedek (lit. Tower of Justice), a white Ottoman-era building marking the site of a fortress used by the Jewish rebels who fought the Romans in 66-70 CE. The building was constructed over Byzantine and Crusader remains. A Byzantine doorway topped by a Greek inscription still survives. (Wikipidea)

ഒരിക്കല്‍ ഒരു മഹാപ്രണയം

ഒരിക്കല്‍ ഒരു മഹാപ്രണയം എന്നെ രണ്ടായി പകുത്തു.രണ്ടായി മുറിച്ച പാമ്പിനെപ്പോലെ ഒരു ഭാഗം ഒരിടത്തെവിടെയോ പുളഞ്ഞുച്ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

പൊയ്പ്പോയ വര്‍ഷങ്ങള്‍ എന്നെ ശാന്തനാക്കി, ഹൃദയത്തിന്റെ മുറിവുണക്കി, കണ്ണുകള്‍ക്ക്‌ വിശ്രമം തന്നു.

" സമുദ്ര നിരപ്പ്" എന്നെഴുതിയ

യുദയാ മരുഭുമിയിലെ ചൂണ്ടുപലകയില്‍ നോക്കിനില്‍ക്കുന്നവനെപ്പോലെയാണ് ഞാന്‍-

അവന് സമുദ്രം കാണാനാവുന്നില്ല, എങ്കിലും അതുണ്ടെന്ന് അവനറിയുന്നു.

അതുപോലെ ഞാന്‍ എല്ലായിടത്തും നിന്റെ മുഖമോര്‍മ്മിക്കുന്നു

നിന്റെ "മുഖ നിരപ്പില്‍".





(Yehuda Amichai)       





O Lord, I pray, Never again....




From Dachau Nazi Concentration Camp in Munich, Germany. Today this historical site of human cruelty is a place for prayer and meditation for world peace. After having knelt in prayer to ask pardon to my brothers and sisters who suffered the cruelty of our history in a Carmelite Nunnary Chapel....