Friday, 1 April 2011

മഴയെത്തും മുന്‍പ്

Light & Shadow

വിരഹം

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ
മറഞ്ഞു പോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ

ഒരു കൊച്ചുസ്വപ്നവുമായ് ഒരു കൊച്ചു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നൂ
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടീ രാവുകളില്‍ തേങ്ങിയോതീ
വര്‍ഷങ്ങള്‍ പോയാലും നിനവേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍

ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍...

ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍

കുടവുമായ് പോകുന്നൊരമ്പാടിമുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ

എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടുവന്നതല്ലേ
നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ

തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍