Wednesday, 25 May 2011

ഒരുവന്‍ അവന്റെ ജീവിതത്തില്





























മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല,

എല്ലാറ്റിനും സമയം കണ്ടെത്താനായി.
അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം കണ്ടെത്താന്‍
ആവശ്യത്തിന് ഋതുഭേദങ്ങളില്ല .
സഭാപ്രസംഗകന് തെറ്റിയിരിക്കുന്നു.
മനുഷ്യന് ‍ഒരേ സമയം തന്നെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കണ്ണുകള്‍കൊണ്ട് തന്നെ കരയുകയും ചിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കൈകള്‍കൊണ്ട് തന്നെ കല്ലെറിയുകയും അവ ശേഖരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ സമയം തന്നെ യുദ്ധത്തില്‍ സ്നേഹിക്കുകയും സ്നേഹത്തില്‍ യുദ്ധംചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
വെറുക്കാനും പൊറുക്കാനും, ഓര്‍മിക്കാനും മറക്കാനും
അലങ്കരിക്കാനും അലങ്കോലപ്പെടുത്താനും , കഴിക്കാനും ദഹിക്കാനും
ചരിത്രത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു.
മനുഷ്യനാകട്ടെ ഒന്നിനും സമയമില്ല.
നഷ്ടപ്പെടുമ്പോള്‍ അവന്‍ അന്വേഷിക്കുന്നു
കണ്ടുകിട്ടുമ്പോള്‍ അവന്‍ മറക്കുന്നു.
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്റെ ആത്മാവ് വളരെ ഔദ്യോഗികമായി പരിവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്റെ ശരീരം മാത്രമേ എല്ലാകാലത്തും നൈസര്ഗീകത നിലനിര്‍ത്തുന്നുള്ളൂ;
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു,
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നു,
മദ്യപിക്കുകയും അതിന്റെ സുഖത്തിലും വേദനയിലും ഉന്മാദംകൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ്പോലെ അവനും മരിക്കും,
സര്‍വ്വാഡംഭരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങിവളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖിരങ്ങള്‍ മാത്രം വിരല്‍ ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശുന്യമായ ഒരിടത്തേക്ക്....
(Yehuda Amichai - Israeli poet)

No comments:

Post a Comment